XIO

xWire

Posts from every feed QUEST has found across the web — blogs, news, podcasts, channels and more.

Latest Business News in Malayalam: സാമ്പത്തിക വാർത്തകൾ, പുതിയ അ‌പ്ഡേറ്റുകൾ

Business News in Malayalam: ഓഹരി വിപണി, ഐപിഒ, എംഎസ്എംഇ, പേഴ്സണൽ ഫിനാൻസ്, സാമ്പത്തികം, ഓട്ടോ, ക്രിപ്​റ്റോ കറൻസി പോലുള്ള ഏറ്റവും പുതിയ ഇന്ത്യൻ ബിസിനസ് വാർത്ത അ‌പ്ഡേറ്റുക്കായി The Economic Times Malayalam.

മഹാസാ​ഗരം; വെടിക്കെട്ടിനായി 186 ദീപാവലി ഓഹരികൾ; 25 പ്രമുഖ ബ്രോക്കിങ് ഹൗസുകൾ തെരഞ്ഞെടുത്ത കമ്പനികൾ

Diwali Stocks : ഈ ദീപാവലിക്ക് ഇന്ത്യയിലെ 25 മുൻനിര ബ്രോക്കിങ് ഹൗസുകൾ തെരഞ്ഞെടുത്ത 186 ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വിവിധ സെക്ടറുകളിലുള്ള കമ്പനികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ചില ബ്രോക്കിങ് ഹൗസുകൾ ഒരേ ഓഹരികൾ തെരഞ്ഞെടുത്തിട്ടുമുണ്ട്.

കടം വീട്ടാൻ എണ്ണപ്പാടങ്ങൾ തരും; 500 ദശലക്ഷം ഡോളർ തിരിച്ചുപിടിക്കാൻ ഇന്ത്യ, വെനസ്വേലയിൽ ചരിത്രപരമായ നീക്കവുമായി ONGC

ONGC Venezuela News : വെനസ്വേലയിലെ രണ്ട് എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ പൊതുമേഖലാ കമ്പനിയായ ഒ.എൻ.ജി.സി. ഇതിലൂടെ കുടിശ്ശികയായി ലഭിക്കാനുള്ള 500 ദശലക്ഷം ഡോളർ തിരികെ പിടിക്കാമെന്നും കമ്പനി കണക്കു കൂട്ടുന്നു

'ചൈനീസ് ചാരവനിത'; ആരാണ് ആലീസ് ഹുവാങ്? യു.എസിന് തലവേദനയായി എൻവിഡിയ മേധാവിയുമായുള്ള ബന്ധം

Nvidia News : ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ് ആലീസ് ഹുവാങ്. ആ​ഗോള ടെക് കമ്പനിയായ എൻവിഡിയയുടെ മേധാവി ജെൻസൺ ഹുവാങ്ങിന് ഈ വനിതയുമായി ബന്ധമുണ്ടെന്ന വിവരമാണ് പുറത്തു വന്നത്. ആ​ഗോള തലത്തിൽ പുകയുന്ന വിഷയമായി ഇത് മാറിയിരിക്കുന്നു

ശത്രുവിന്റെ ശത്രു മിത്രം; ബി.എസ്.എൻ.എല്ലും, വി.ഐയും കൈ കോർക്കുന്നു, കരുത്താകാൻ പുതിയ 26000 ടവറുകൾ, ടെലികോം വിപണിയുടെ മാറുന്ന ചിത്രം

BSNL News : പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലും, സ്വകാര്യ കമ്പനിയായ വോഡഫോൺ ഐഡിയയും സഹകരണം ശക്തമാക്കുന്നു. ബി.എസ്.എൻ.എല്ലിന് പുതിയതായി 26,000 ടവറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.

വെറും 5 രൂപയ്ക്ക് റിലയൻസ് ബിസ്ക്കറ്റ്; ടെലികോമിന് ശേഷം പുതിയ വിപണി, എതിരാളികളെ ഞെട്ടിച്ച് അംബാനിയുടെ ഇൻഡിപെൻഡൻസ് ബ്രാൻഡ്

Reliance Biscuit Venture : ഇന്ത്യയിലെ ബിസ്ക്കറ്റ് വിപണിയിലേക്ക് റിലയൻസ്. ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിൽ 5 രൂപ മുതലുള്ള പ്രൊഡക്ടുകൾ ലഭ്യമാക്കും. ഇതോടെ 55,100 കോടി രൂപയുടെ ഈ സെ​ഗ്മെന്റിൽ വലിയ വിപണി മത്സരമാണ് നടക്കുക

SIP നിർത്തരുത്, സാമ്പത്തിക ബുദ്ധിമുട്ടെങ്കിൽ തുക കുറയ്ക്കാം; കണക്കുകൾ ഇങ്ങനെ, കൂട്ടുപലിശയുടെ ശക്തി പ്രയോജനപ്പെടുത്താം

SIP News : മ്യൂച്വൽ ഫണ്ട് എസ്.ഐ.പി നിക്ഷേപം ഇടയ്ക്കു വെച്ച് അവസാനിപ്പിക്കാൻ ആലോചിക്കുന്നവരുണ്ട്. എന്നാൽ പലപ്പോഴും പിന്നീട് നിക്ഷേപം തുടങ്ങുക എന്ന കാര്യം നീണ്ടു പോയേക്കാം. ഇവിടെ എസ്.ഐ.പി നിക്ഷേപത്തുക കുറയ്ക്കുന്നതാണ് കൂടുതൽ അഭികാമ്യം

ഓഹരി വില 42 രൂപ മുതൽ; പൊട്ടിച്ചെറിഞ്ഞ ബ്രേക്കൗട്ട്, 6 സ്റ്റോക്കുകൾ ഇവയാണ്

Positive Breakout Stocks : നിലവിൽ പോസിറ്റീവ് ബ്രേക്കൗട്ട് നേടിയ, 42 രൂപ മുതൽ വിലയാരംഭിക്കുന്ന 6 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ദീർഘകാല മൂവിങ് ആവറേജ് നിലവാരമായ 200 DMA ലെവലിന് മുകളിലേക്ക് കയറിയ ഓഹരികളാണിവ

മുതിർന്ന പൗരന്മാർക്ക് പലിശ വിപ്ലവം; എഫ്.ഡിയിലൂടെ സൂപ്പർ നേട്ടം, 15 പ്രമുഖ ബാങ്കുകളുടെ ഓഫറുകൾ, 2026 നവംബറിലെ നിരക്കുകൾ

Bank FD News : 2026 നവംബറിൽ ഇന്ത്യയിലെ 15 പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്കുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് ഉൾപ്പെടെയുള്ളവ ഈ ലിസ്റ്റിലുണ്ട്

ഓഹരികളെപ്പോലും കടത്തി വെട്ടിയ 7 മ്യൂച്വൽ ഫണ്ടുകൾ; ഈ വർഷം 54% വരെ റിട്ടേൺ

Best Mutual Funds : 2026ൽ 53.56% വരെ നേട്ടം നൽകിയ 7 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം. വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പടുന്ന ഈ സ്കീമുകൾ ചില മുൻനിര ഓഹരികളേക്കാളും മികച്ച പ്രകടനമാണ് ഇക്കാലയളവിൽ നടത്തിയത്

വേണ്ടി വന്നാൽ സ്വന്തമായി ടാങ്കറുകൾ വാങ്ങും, ഇന്ത്യയുടെ ക്രൂഡ്, എൽ.പി.ജി ഇറക്കുമതിയിൽ പുതിയ തന്ത്രങ്ങൾ, നീക്കങ്ങളുമായി IOC

India Crude Oil News : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അനിശ്ചിതാവസ്ഥകൾക്കിടെ സ്വന്തമായി ക്രൂഡ്-എൽ.പി.ജി ടാങ്കറുകൾ വാങ്ങാൻ പ്രമുഖ പൊതുമേഖലാ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇറക്കുമതി, ഇന്ധന വിതരണം എന്നിവയുടെ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം

ഇനി കളി ഇന്റർനാഷണൽ; ആ​ഗോള വിപണി പിടിക്കാൻ അംബാനി, ജിയോയുടെ വജ്രായുധമായി UBR ടെക്നോളജി

Jio News : ആ​ഗോള ബ്രോഡ്ബാൻഡ് വിപണിയിലേക്ക് ചുവടു വെക്കാനും, മുൻനിര സാന്നിദ്ധ്യമായി മാറാനും റിലയൻസ് ജിയോ. കമ്പനിയുടെ യു.ബി.ആർ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോ​ഗിക്കുക. അമേരിക്കൻ കമ്പനികളുമായി ഇതിന്റെ ഭാ​ഗമായി ചർച്ചകൾ നടക്കുന്നു

തുടർച്ചയായ 8 വർഷത്തെ റെക്കോർഡ് തകർന്നു; മുഹൂർത്ത വ്യാപാരത്തിൽ ചുവപ്പ്, സംവത് 2083ൽ ഓഹരി വിപണി കുതിക്കുമെന്ന് വിലയിരുത്തൽ

Muhurat Trading News : മുഹൂർത്ത വ്യാപാരത്തിൽ താഴ്ച്ചയിൽ ക്ലോസ് ചെയ്ത് നിഫ്റ്റിയും, സെൻസെക്സും. ഇന്ന് ഞായറാഴ്ച്ച, ഉച്ചയ്ക്ക് 2.20 മുതൽ 3.30 വരെയാണ് പ്രത്യേക ട്രേഡിങ് സെഷൻ നടന്നത്.

PM Surya Ghar: 300 യൂണിറ്റ് സൗജന്യമെങ്കിലും KSEB സീറോ ബില്‍ കിട്ടില്ല; കാരണം ഫിക്‌സഡ് ചാര്‍ജ് നിരക്കുകള്‍

പിഎം സൂര്യ ഘര്‍ സോളാര്‍ സ്‌കീമില്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയുടെ യാഥാര്‍ത്ഥ്യം മനസിലാക്കാം. എന്തുകൊണ്ട് ഒരു സീറോ കറണ്ട് ബില്ല് വരുന്നില്ല. KSEB ഫിക്‌സഡ് ചാര്‍ജ്, സബ്‌സിഡി, അധിക വൈദ്യുതിക്കുള്ള തുക എന്നിവയുടെ വിവരങ്ങള്‍ ഇതാ.

തുടർച്ചയായി 5 വർഷവും നേട്ടം; 10 മ്യൂച്വൽ ഫണ്ടുകൾ, കോളടിച്ച് നിക്ഷേപകർ, 1 ലക്ഷം 2.34 ലക്ഷം രൂപ വരെ വളർന്നു

Consistent Return Mutual Funds : കഴിഞ്ഞ 5 വർഷങ്ങളായി സ്ഥിരമായി നേട്ടം നൽകിയ 10 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം. ഇക്കാലയളവിൽ 1 ലക്ഷം രൂപയുടെ നിക്ഷേപം 2.34 ലക്ഷം രൂപ വരെയാണ് വളർച്ച നേടിയത്.

ഇൻഫ്രാ ഓഹരി പറന്നത് 80ൽ നിന്ന് 1323 രൂപയിലേക്ക്; 1 ലക്ഷം 17 ലക്ഷമായത് 5 വർഷത്തിൽ

Top Return Stock : പോയ 5 വർഷത്തിൽ 80.30 രൂപയിൽ നിന്ന് ഇപ്പോഴത്തെ 1,323.30 രൂപയിലേക്ക് കുതിച്ച ഒരു ഓഹരിയാണ് സെമിന്ത്യ പ്രൊജക്ട്സ്. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 17 ലക്ഷമായി മാറി

പവന്‍ വില ലക്ഷം കടക്കുമ്പോഴും 1 ലക്ഷത്തില്‍ താഴെ സ്വര്‍ണ്ണം വാങ്ങാം; അന്തിമ ബില്ലില്‍ ലാഭം നേടാന്‍ 5 വഴികള്‍

സ്വര്‍ണ്ണവില കുതിച്ചുയരുമ്പോള്‍ പവന് 1 ലക്ഷം രൂപയില്‍ താഴെ സ്വന്തമാക്കാനുള്ള പ്രായോഗിക വഴികള്‍. ജുവലറി സ്‌കീമുകള്‍, ഓഫറുകള്‍, പണിക്കൂലി കുറയ്ക്കാനുള്ള വഴികള്‍ എന്നിവ ലളിതമായി മനസിലാക്കാം.

200 രൂപയ്ക്ക് 30 ജിബി ഡാറ്റയും 18 ഒടിടി പ്ലാറ്റ്ഫോമുകളും, മലയാളിക്ക് മാസം 900 രൂപ ലാഭിക്കാന്‍ എയര്‍ടെല്‍ പ്ലാന്‍

200 രൂപയ്ക്ക് 30 ജിബി ഡാറ്റയും യൂട്യൂബ് പ്രീമിയം, ഹോട്ട്സ്റ്റാര്‍ അടക്കം 18 -ല്‍ അധികം ഒടിടിയും നല്‍കുന്ന എയര്‍ടെല്‍ പ്ലാന്‍. മലയാളിക്ക് മാസം 900 രൂപയുടെ നേട്ടം ഉറപ്പാക്കാം.

ദീപാവലി ഭാ​ഗ്യം കൊണ്ടുവന്ന 8 ഓഹരികൾ; 1 ലക്ഷമിട്ടവർക്ക് 1.91 ലക്ഷം രൂപ വരെ ലാഭം ഒരു വർഷത്തിൽ

Diwali Stocks : 2025 ദീപാവലി മുതൽ ഇതു വരെ 191% വരെ റിട്ടേൺ നൽകിയ 8 ഓഹരികളെക്കുറിച്ച് അറിയാം. ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മാൾക്യാപ് എന്നീ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട, വിവിധ സെക്ടറുകിലെ ഓഹരികൾ ഈ ലിസ്റ്റിലുണ്ട്.

SEBI Settlement Rules: അപേക്ഷാ ഫീസ് 25,000 രൂപ, 90 ദിവസത്തെ സമയപരിധി; പുതിയ നിയമങ്ങളും ഓണ്‍ലൈന്‍ അപേക്ഷാ രീതിയും

സെബിയുടെ പുതിയ സെറ്റില്‍മെന്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. അപേക്ഷാ ഫീസ്, 90 ദിവസത്തെ സമയപരിധി, ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിധം എന്നിവ ലളിതമായി മനസിലാക്കാം.

സ്വന്തമായി ഭൂമി വേണ്ട, കൃഷി സ്മാര്‍ട്ട്ഫോണില്‍: കേരളത്തില്‍ മികച്ച വരുമാന സാധ്യത തുറന്ന് ഓണ്‍ലൈന്‍ കൃഷി

കേരളത്തിലും ട്രെന്‍ഡ് ആകാന്‍ ഓണ്‍ലൈന്‍ കൃഷി. വീട്ടിലിരുന്ന് മികച്ച വരുമാനം നേടാന്‍ സഹായിക്കുന്ന ആധുനിക കൃഷിരീതികളും, വിപണന വഴികളും ലളിതമായി വായിച്ചറിയാം.

ഫെഡറല്‍ ബാങ്ക് ബിസ്‌പോക്ക്: സേവിംഗ്‌സ് അക്കൗണ്ടിന് 5.25% പലിശയും 8 സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ചും

ഫെഡറല്‍ ബാങ്കിന്റെ ഏറെ വ്യത്യസ്തമായ ഒരു സേവിംഗ്‌സ് അക്കൗണ്ട്. നിക്ഷേപങ്ങള്‍ക്ക് 5.25% പലിശ വാഗ്ദാനം ചെയ്ത് ബിസ്‌പോക്ക്. സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച്, ഓട്ടോ-സ്വീപ്പ് അടക്കം സൗകര്യങ്ങള്‍ ഏറെ.

പെട്രോളില്‍ 30% എഥനോള്‍ വിവാദം; കേരളത്തിലും പരിശോധന, ഒരിത്തിരി വെള്ളം കൊണ്ട് വീട്ടില്‍ മായം കണ്ടെത്താം

രാജ്യത്ത് പുതിയ എഥനോള്‍ വിവാദം. കര്‍ണാടകയില്‍ പെട്രോളില്‍ 30% എഥനോളെന്ന് റിപ്പോര്‍ട്ട്. പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ ഉണ്ടോയെന്ന് അല്‍പം വെള്ളത്തിന്റെ സഹായത്തോടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ പരിശോധിക്കാം. വഴിയിതാ.

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, കേന്ദ്രത്തിന്റെ പിഎം റാഹത്ത് പദ്ധതി

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. ആശുപത്രികളില്‍ പണം നല്‍കേണ്ടതില്ല. ആനുകൂല്യങ്ങളും അടിയന്തര സഹായ മാര്‍ഗങ്ങളും ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ നേട്ടങ്ങളും ഹൈലൈറ്റുകളും ഇതാ.

ദീപാവലി സമ്മാനം; നിരക്ക് വർധന ഇനി ബാധിക്കില്ല, വാരിക്കോരി ഓഫറുകൾ, ജിയോയുടെ വമ്പൻ 3 വർഷ റീചാർജ് പ്ലാൻ

Jio New Plan : മൂന്ന് വർഷത്തെ ദീർഘകാല പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപയുടെ പ്ലാനിൽ നിരവധി ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉടൻ മൊബൈൽ താരിഫ് നിരക്ക് വർധനയുണ്ടായാലും ഈ പ്ലാൻ എടുക്കുന്നവരെ അത് ബാധിക്കുകയില്ല

മുഹൂർത്ത വ്യാപാരം; മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിഗണിക്കാവുന്ന മേഖലകൾ അറിയാം

Samvat 2083 Mutual Fund Strategies : നവംബർ 8ാം തിയ്യതി മുഹൂർത്ത വ്യാപാര ദിവസം മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നൽകുന്നത്. പരി​ഗണിക്കാവുന്ന ചില മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ലോണുള്ളവർ വീണ്ടുമെടുക്കുന്നു; സ്വർണ്ണപ്പണയത്തിൽ വേറിട്ട ട്രെൻഡ്, ഇന്ത്യയിൽ ക്രെഡിറ്റ് സ്കോർ കൂടുതലുള്ളവരും വായ്പ തേടുന്നു

Gold Loan Trends : വായ്പയെടുക്കുന്നവർ വീണ്ടും ലോണെടുക്കുന്നു. കഴിഞ്ഞ 12 മാസങ്ങളിൽ ഇന്ത്യൻ ​ഗോൾഡ് ലോൺ വിപണിയിലാണ് ഈ ട്രെൻഡ് പ്രകടമായത്. മികച്ച ക്രെഡിറ്റ് സ്കോറുള്ളവരും പലതവണ വായ്പ എടുക്കുന്നുണ്ട്

മുഹൂർത്ത വ്യാപാരം; 13 വെടിക്കെട്ട് ഓഹരികൾ, 50% വരെ ടാർ​ഗറ്റ്, നിക്ഷേപകർ അറിയേണ്ട വിവരങ്ങൾ

Muhurat Trading 2026 : ഈ വർഷത്തെ ദീപാവലിക്ക് പരി​ഗണിക്കാൻ 13 ഓഹരികൾ. പി.എൽ ക്യാപിറ്റൽ, എയ്ഞ്ചൽ വൺ എന്നീ ബ്രോക്കിങ് സ്ഥാപനങ്ങളുടെ ഓഹരി നിർദ്ദേശങ്ങളാണിവ. 50% വരെയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്

പെട്രോളിൽ എഥനോൾ കൂടിയാൽ; കേരളത്തിലടക്കം രാജ്യത്തെ വാഹന ഉടമകൾക്ക് 1 ലക്ഷം കോടിയുടെ ബാധ്യതയെന്ന് വാദം, E20യുടെ സാമ്പത്തിക വശങ്ങൾ അറിയാം

Ethanol Blending Limit : അനുവദനീയമായതിലും കൂടിയ അളവിൽ എഥനോൾ ബ്ലെൻഡിങ് പെട്രോളിൽ നടക്കുന്നുവെന്ന കർണാടകയുടെ വാദം പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ എണ്ണക്കമ്പനികൾക്ക് അധികലാഭം ലഭിക്കുമോ? കേരളത്തിലടക്കം വാഹന ഉടമകൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

മാസംതോറും സ്ഥിരവരുമാനം, ലക്ഷങ്ങളുടെ സമ്പാദ്യം; മലയാളികൾക്കായി കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി, ബാങ്ക് എഫ്.ഡി ഹൈബ്രിഡ് നിക്ഷേപ തന്ത്രം

Hybrid Investment Strategy : ബാങ്ക് എഫ്.ഡിയും, കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ഹൈബ്രിഡ് നിക്ഷേപ തന്ത്രമാണ് ഇവിടെ വിശദമാക്കുന്നത്. ഒരു രൂപ പോലും ചെലവില്ലാതെ ചിട്ടി അടയ്ക്കാനും, ഇരട്ടി നേട്ടമെടുക്കാനും ഇതിലൂടെ സാധിക്കും

കേരളപ്പിറവി; സപ്ലൈകോയിൽ ഓഫർ പ്രവാഹം, 'മ'യിൽ തുടങ്ങുന്ന ഉല്പന്നങ്ങൾക്കും, പായസം മിക്സിനും വൻ വിലക്കിഴിവ്, 70 കഴിഞ്ഞവർക്കും ഡിസ്കൗണ്ട്

Supplyco News : കേരളത്തിന്റെ 70ാം പിറന്നാളിനോടനുബന്ധിച്ച് 70 വയസ്സിനും, അതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. 'മ' എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പ്രൊഡക്ടുകൾക്കും വിലക്കിഴിവുണ്ട്. വിശദ വിവരങ്ങൾ