XIO

xWire

Posts from every feed QUEST has found across the web — blogs, news, podcasts, channels and more.

Latest Business News in Malayalam: സാമ്പത്തിക വാർത്തകൾ, പുതിയ അ‌പ്ഡേറ്റുകൾ

Business News in Malayalam: ഓഹരി വിപണി, ഐപിഒ, എംഎസ്എംഇ, പേഴ്സണൽ ഫിനാൻസ്, സാമ്പത്തികം, ഓട്ടോ, ക്രിപ്​റ്റോ കറൻസി പോലുള്ള ഏറ്റവും പുതിയ ഇന്ത്യൻ ബിസിനസ് വാർത്ത അ‌പ്ഡേറ്റുക്കായി The Economic Times Malayalam.

മോർ​ഗൻ സ്റ്റാൻലിയുടെ ഓവർ വെയ്റ്റ് റേറ്റിങ്; 9 ലാർജ്ക്യാപ് ഭീമന്മാർ, ടാറ്റ ഓഹരികളും ലിസ്റ്റിൽ

Large cap Stocks : മോർ​ഗൻ സ്റ്റാൻലി, ഓവർ വെയ്റ്റ് റേറ്റിങ് നൽകിയിരിക്കുന്ന 9 ലാർജ്ക്യാപ് ഓഹരികളെക്കുറിച്ച് അറിയാം. ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗമായ രണ്ട് ഓഹരികളും, ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളുമെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു

ജപ്തി ഒഴിവാക്കാം, പലിശയില്‍ 60% വരെ ഇളവ് നേടാം; KSFE വിമുക്തി 2026 പദ്ധതി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

KSFE വിമുക്തി 2026 പദ്ധതിയിലൂടെ കുടിശികയായ ചിട്ടി, വായ്പ പലിശയില്‍ 30% മുതല്‍ 60% വരെ ഇളവ് നേടാം. സ്‌പെഷ്യല്‍ സ്‌കീം ഡിസംബര്‍ 2- ന് അവസാനിക്കും. മലയാളികള്‍ക്ക് മുന്നിലുള്ളത് വലിയ അവസരം.

14 ദിവസത്തില്‍ 1 കോടി ഉപയോക്താക്കള്‍, ഒരൊറ്റ Hi മെസേജിലൂടെ ഇപിഎഫ്ഒ ബാലന്‍സും പിഎഫ് പാസ്ബുക്കും വാട്സ്ആപ്പില്‍

ഒരു 'Hi' മെസേജിലൂടെ PF ബാലന്‍സും പാസ്ബുക്കും ഇനി വാട്സ്ആപ്പില്‍ നേടാം. 14 ദിവസം കൊണ്ട് ഏറ്റെടുത്തത് 1 കോടിയിലധികം ആളുകള്‍. ലഭ്യമായ EPFO സേവനങ്ങളും ഉപയോഗിക്കേണ്ട വിധവും.

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ; രണ്ടാഴ്ചയ്ക്കിടെ 11,240 രൂപ ഇടിഞ്ഞ് സ്വര്‍ണ്ണവില 95,840-ല്‍, പണയം വെച്ചവര്‍ക്ക് തിരിച്ചടവ് നോട്ടീസ്

കേരളത്തില്‍ സ്വര്‍ണ്ണവില പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം വിലയിടിവില്‍ ആശങ്കയും ആഹ്‌ളാദവും. ഉടനടി ചെയ്യേണ്ട കാര്യങ്ങളേറെ.

അടുക്കളകളിലെ ഗ്യാസ് ക്ഷാമം തീരുന്നു; അമേരിക്കയില്‍ നിന്ന് 2.75 ദശലക്ഷം ടണ്‍ എല്‍പിജി വാങ്ങാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍

പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അമേരിക്കയില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. ഈ പുതിയ ഗ്യാസ് കരാര്‍ കേരളത്തിനും, മലയാളികള്‍ക്കും നേട്ടമാകുമെന്ന് വിലയിരുത്തല്‍. യുഎസ്- ഇന്ത്യ വ്യാപാരക്കരാറിനും കരുത്തായേക്കും.

വൃക്കരോഗവും ശസ്ത്രക്രിയകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാകും; ആയുഷ്മാന്‍ ഭാരതില്‍ 89 പുതിയ ചികിത്സകള്‍ വരുന്നു

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 89 പുതിയ ചികിത്സകള്‍ കൂടി ചേര്‍ക്കപ്പെട്ടേക്കും. വൃക്ക, മൂത്രാശയ രോഗങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കം.

പ്രീമിയം മുടങ്ങിയ എല്‍ഐസി പോളിസികള്‍ പുതുക്കാം; പിഴപ്പലിശയില്‍ 3,000 രൂപ വരെ ഇളവ് ഡിസംബര്‍ 15 വരെ മാത്രം

പ്രീമിയം മുടങ്ങിയ എല്‍ഐസി പോളിസികള്‍ 3,000 രൂപ വരെ പിഴപ്പലിശ ഇളവോടെ വീണ്ടും സജീവമാക്കാം. യോഗ്യതയും അപേക്ഷിക്കേണ്ട രീതിയും. ആയിരകണക്കിന് മലയാളികള്‍ കാത്തിരുന്ന അവസരം.

കാരണം വേണ്ട 75% പി.എഫ് തുകയെടുക്കാം; മലയാളിക്ക് മാസം തോറും സ്ഥിരവരുമാനം നേടാൻ സഹായകമായ പ്രായോ​ഗിക നിക്ഷേപ തന്ത്രങ്ങൾ

Hybrid Investment Strategies : പി.എഫിൽ നിന്ന് 75% വരെ തുക പിൻവലിക്കാൻ നിലവിൽ പ്രത്യേക കാരണം കാണിക്കണ്ടതില്ല. ഈ തുക ഉപയോ​ഗിച്ച് മാസം തോറും സ്ഥിരവരുമാനം നേടാം. കെ.എസ്.എഫ്.ഇ ചിട്ടി, ബാങ്ക് എഫ്.ഡി എന്നിവ പ്രയോജനപ്പെടുത്താം

തകർച്ച; പണയ സ്വർണ്ണം ബാങ്കുകൾ ഉടൻ ലേലം ചെയ്യുമോ? വായ്പയെടുത്ത മലയാളികൾ അറിയേണ്ട അവകാശങ്ങളും, നിയമങ്ങളും

Gold Loan News : കേരളത്തിൽ സ്വർണ്ണ വിലയിൽ വലിയ ഇടിവാണ് ഈ വർഷമുണ്ടായത്. ഉയർന്ന നിരക്കുള്ളപ്പോൾ ​ഗോൾഡ് ലോൺ എടുത്തവരാണ് ഇവിടെ ആശങ്കയിലായിരിക്കുന്നത്. ഈ വിഷയത്തിൽ വായ്പ എടുത്തവരും, ഇനി ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട സമ​ഗ്ര വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു

ഓഹരി വില 75 രൂപ മുതൽ; 2026ൽ നിക്ഷേപകരു‍ടെ ലൈഫ് സെറ്റാക്കിയ 16 ഓഹരികൾ, 1 ലക്ഷത്തിന്റെ നിക്ഷേപത്തിന് 3.88 ലക്ഷം വരെ ലാഭം

Top Return Stocks 2026 : ഈ വർഷം ഇതു വരെ 388% വരെ റാലി നടത്തിയ, 75 രൂപ മുതൽ വിലയുള്ള 16 മൈക്രോക്യാപ് ഓഹരികളെക്കുറിച്ച് അറിയാം. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 3.88 ലക്ഷം രൂപയുടെ വരെ ലാഭം ലഭിച്ചു

മണിക്കൂറിന് 99 രൂപ മാത്രം; കേരളത്തിലെ രണ്ട് റെയിൽവെ സ്റ്റേഷനുകളിൽ എ.സി സ്ലീപ്പിങ് പോഡുകൾ വരുന്നു, വൈഫൈ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ

Railway News Kerala : കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ എ.സി സ്ലീപ്പിങ് പോഡുകൾ ഒരുക്കാൻ ദക്ഷിണ റെയിൽവേ ഒരുങ്ങുന്നു. ദീർ​ഘനേരം കാത്തിരിക്കേണ്ടി വരുന്നവർക്ക് മണിക്കൂറിന് 99 രൂപ നിരക്കിൽ ഇവ ഉപയോ​ഗിക്കാം. വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും

വെറും 1000 രൂപ SIP മതി; കേരളത്തിൽ ഭൂമി വാങ്ങാം, വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം, 2 നിക്ഷേപ തന്ത്രങ്ങൾ

Mutual Fund News : എല്ലാ മാസവും 1,000 രൂപ എസ്.ഐ.പി നിക്ഷേപം നടത്തി, ക്രമാനു​ഗതമായി അത് വർധിപ്പിച്ച് സ്വന്തമായി ഭൂമി വാങ്ങാം. ഇത്തരത്തിൽ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും മലയാളികൾക്ക് സാധിക്കും. പ്രായോ​ഗിക നിക്ഷേപ തന്ത്രങ്ങൾ

ഡീസലിന് തീ പിടിക്കുമ്പോൾ കളി മാറ്റി ഇന്ത്യ; ലാഭം കൊയ്യാൻ റിലയൻസും മറ്റ് എണ്ണക്കമ്പനികളും

India Crude Oil : ആ​ഗോള തലത്തിൽ ഡീസൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കയറ്റുമതിയിലൂടെ നേട്ടമുണ്ടാക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ. ചൈന ഡീസൽ വില്പന കുറച്ചതും റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് നേട്ടമായി മാറും

വജ്രായുധം; ഇന്ത്യൻ പ്രതിരോധ മേഖലയ്ക്കും കരുത്ത്, 1600 ഉപ​ഗ്രഹങ്ങൾ നിർമിക്കാൻ റിലയൻസ്, സ്റ്റാർലിങ്കിന് വെല്ലുവിളി

Reliance News : 1,600 ഉപ​ഗ്രഹങ്ങൾ നിർമിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ​ഗുണകരമായ നീക്കമാണിത്. ഇന്ത്യയിൽ സ്റ്റാർലിങ്കിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ലക്ഷ്യമാണ്.

മാസം 1,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ 74,849 രൂപ വരെ നേടാം; HDFC, ICICI ഉള്‍പ്പെടെ 4 ബാങ്കുകളുടെ പുതുക്കിയ RD പലിശ നിരക്കുകള്‍

വലിയ തുകകള്‍ ഒരുമിച്ച് മാറ്റിവെക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക്, ചെറിയ മാസത്തവണകളിലൂടെ സുരക്ഷിതമായൊരു സമ്പാദ്യം കെട്ടിപ്പടുക്കാം. പ്രമുഖ നാല് ബാങ്കുകളുടെ പുതുക്കിയ ആര്‍ഡി പലിശ നിരക്കുകള്‍ ഇതാ.

ഐ.പി.ഒയ്ക്ക് ശേഷം ഓഹരി പറന്നത് 82ൽ നിന്ന് 253 രൂപയിലേക്ക്; 40 മാസത്തിൽ 1.31 ലക്ഷം 4.05 ലക്ഷം രൂപയായി മാറി

Top Stock : ഐ.പി.ഒയ്ക്ക് ശേഷം 40 മാസം കൊണ്ട് 1.31 ലക്ഷം രൂപ 4.05 ലക്ഷമാക്കി മാറ്റിയ ഒരു ഐ.ടി ഓഹരിയാണ് വീഫിൻ സൊല്യൂഷൻസ്. 82 രൂപയിൽ നിന്ന് 253 രൂപയിലേക്കാണ് ഓഹരി വില ഉയർന്നത്. പോയ ഒരു മാസം 12.06% നേട്ടവും ഓഹരി നൽകി

സഹകരണ ബാങ്ക് വായ്പക്കാര്‍ക്ക് വന്‍ ആശ്വാസം; 1 വര്‍ഷം കുടിശികയുള്ളവര്‍ക്കും 3 ലക്ഷം രൂപ വരെ റിസ്‌ക് ഫണ്ട് ആനുകൂല്യം

സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ വലിയ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷം വരെ കുടിശികയുള്ളവര്‍ക്കും, ഗുരുതര രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇനി ആനുകൂല്യം ലഭിക്കും.

കേരളത്തില്‍ സ്വര്‍ണ്ണവില പവന് ഒറ്റയടിക്ക് 2,040 രൂപ കുറഞ്ഞ് 97,720 രൂപയിലെത്തി, വിവാഹ സീസണില്‍ ആഭരണപ്രിയര്‍ക്ക് വന്‍ ആശ്വാസം

കേരളത്തില്‍ സ്വര്‍ണ്ണവില പവന് ഒറ്റയടിക്ക് 2,040 കുറഞ്ഞ് 97,720 രൂപ ആയി. വില ഇടിയാനുള്ള കാരണങ്ങളും ഇനിയും കുറയുമോ എന്ന വിദഗ്ധ പ്രവചനങ്ങളും ഇതാ. നിക്ഷേപകര്‍ക്കും ആഭരണപ്രിയര്‍ക്കുമുള്ള തന്ത്രങ്ങള്‍.

പഴയ 22 കാരറ്റ് സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ജുവലറികള്‍ കുറയ്ക്കുന്നത് 5% വരെ വേസ്റ്റേജ്; ആയിരങ്ങളുടെ നഷ്ടം തടയാന്‍ 6 നിയമങ്ങള്‍

കല്ലുകളുടെ ഭാരം, ഉരുക്കല്‍ ചാര്‍ജ്, പരിശുദ്ധിയിലെ വ്യത്യാസം എന്നിവയുടെ പേരില്‍ ജുവലറികള്‍ നടത്തുന്ന അമിത കിഴിവുകള്‍ തടയാന്‍ BIS HUID പരിശോധനയും കൃത്യമായ വില കണക്കുകൂട്ടലും സഹായിക്കും.

സ്വര്‍ണ്ണവില 30% ഇടിഞ്ഞു, മലയാളികള്‍ക്ക് തിരിച്ചടി; പണയ സ്വര്‍ണ്ണം ലേലത്തിലേക്ക്, വായ്പ പുതുക്കാന്‍ അധിക പണം നല്‍കണം

സ്വര്‍ണ്ണവില ഇടിഞ്ഞതോടെ പണയ സ്വര്‍ണ്ണത്തിന്റെ ലേലം കൂടാന്‍ സാധ്യത. വായ്പയെടുത്ത മലയാളികള്‍ക്ക് വലിയ നേരിടുന്ന പ്രതിസന്ധി മുന്നിലെന്ന് വിദഗ്ധര്‍. പുതിയ വായ്പയേക്കാള്‍ കുടിശിക തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ കമ്പനികള്‍.

വിദേശ പൗരത്വമെടുത്താലും കുടുംബസ്വത്ത് നഷ്ടമാകില്ല, പക്ഷേ കൃഷിഭൂമി വാങ്ങാനാവില്ല; പ്രവാസികള്‍ക്ക് 5 FEMA നിയമങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയും വിവിധ നിയമങ്ങളും വഴി ഒരു ഇന്ത്യന്‍ പൗരന് നിരവധി സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇവയില്‍ പലതും വിദേശികള്‍ക്ക് ലഭ്യമല്ലാത്തതും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്.

2 വര്‍ഷത്തെ നിക്ഷേപത്തിന് 6.45% വരെ പലിശ; SBI അടക്കം 5 പൊതുമേഖലാ ബാങ്കുകളുടെ നവംബറിലെ FD നിരക്കുകള്‍

രാജ്യത്ത് സ്ഥിരനിക്ഷേപ പലിശ ഉയരുന്നു. നിരക്കു വര്‍ധനയുടെ ഭാഗമായി പൊതുമേഖല ബാങ്കുകളും. 2026 നവംബറിലെ SBI, PNB, കാനറാ ബാങ്ക്, BOB എന്നിവയുടെ പുതുക്കിയ FD പലിശ നിരക്കുകള്‍ ഇതാ.

ടോള്‍ പ്ലാസയില്‍ ഇനി ഫാസ്ടാഗ് മാത്രം പോരാ; ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ NHAI പിടികൂടും, 10,000 രൂപ വരെ പിഴ

ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലൂടെ ഇന്‍ഷുറന്‍സ് ഇല്ലാതെ കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാന്‍ NHAI-യുടെ പുതിയ ഓട്ടോമാറ്റിക് ക്യാമറ സംവിധാനം. പിഴ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

ആയുര്‍വേദത്തിന്റെ കരുത്തില്‍ കേരളത്തിലെത്തിയത് 8.21 ലക്ഷം വിദേശ സഞ്ചാരികള്‍; ആഗോള ആരോഗ്യ-നിക്ഷേപ ഉച്ചകോടി നവംബര്‍ 20 മുതല്‍ കൊച്ചിയില്‍

കേരളത്തിന്റെ ആയുര്‍വേദ കരുത്ത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുങ്ങുന്നു. സി.ഐ.ഐ കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ 13-ാമത് പതിപ്പും, സി.ഐ.ഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് & എക്‌സ്‌പോയുടെ 8-ാമത് പതിപ്പും നവംബര്‍ 20, 21 തീയതികളില്‍ കൊച്ചിയില്‍. ആയുര്‍വേദവും ആധുനിക ചികിത്സയും തേടി കേരളത്തിലെത്തിയത് 8.21 ലക്ഷം വിദേശികള്‍.

കേരളത്തിലെ കര്‍ഷകര്‍ക്ക് 90% വരെ സബ്സിഡിയോടെ യന്ത്രങ്ങള്‍ വാങ്ങാം; SMAM പദ്ധതിക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം

കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടവുമായി സര്‍ക്കാര്‍ സബ്‌സിഡി. SMAM പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50% വരെയും, പട്ടികവര്‍ഗ കര്‍ഷകര്‍ക്ക് 90% വരെയും സബ്സിഡി നേടാം. നവംബര്‍ 30-നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

അദാനി ഓഹരികളില്‍ 44% വരെ വമ്പന്‍ കുതിപ്പിന് സാധ്യത; ജെഫറീസ് ബൈ റേറ്റിംഗ് നല്‍കിയ 6 ഓഹരികളും പുതിയ ലക്ഷ്യവിലയും

ജെഫറീസ് ബൈ റേറ്റിംഗ് നല്‍കിയ 6 അദാനി ഗ്രൂപ്പ് ഓഹരികള്‍. 44% വരെ ലാഭസാധ്യത, ലക്ഷ്യവില, വിപണിയിലെ മുന്നേറ്റം എന്നിവയെക്കുറിച്ച് നിക്ഷേപകര്‍ മനസിലാക്കേണ്ട കാര്യങ്ങള്‍.

ഇ-ഓട്ടോയ്ക്ക് 1 ലക്ഷം സര്‍ക്കാര്‍ സബ്സിഡി; മുന്നാക്ക സമുദായ വനിതകള്‍ക്ക് സമുന്നതി ഇ-യാത്ര, ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

സ്വന്തമായി ഒരു വരുമാനമാര്‍ഗം സ്വപ്നം കാണുന്ന കേരളത്തിലെ പാവപ്പെട്ട വനിതകള്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാരിന്റെ സമുന്നതി ഇ-യാത്ര (2026-27) പദ്ധതി. ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കാന്‍ 1 ലക്ഷം രൂപ വരെ സബ്‌സിഡി.

വിവാഹ സീസണില്‍ വന്‍ ആശ്വാസം; 239 ദിവസത്തിന് ശേഷം സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴെ, പവന് 99,760 രൂപ

വിവാഹ സീസണില്‍ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍ പവന്‍ വില 8 മാസത്തിനു ശേഷം 1 ലക്ഷം രൂപയില്‍ താഴെ. വിലയിടിവിന്റെ കാരണങ്ങളും, നിക്ഷേപകര്‍ക്കും വിവാഹ ആവശ്യക്കാര്‍ക്കുമുള്ള അവസരങ്ങളും തുറക്കുന്നു.

ചെറുകിട വ്യാപാരികള്‍ക്ക് 3,000 രൂപ പെന്‍ഷനുമായി കേന്ദ്ര സര്‍ക്കാര്‍; എന്‍പിഎസ് ട്രേഡേഴ്‌സ് സ്‌കീമില്‍ മാസം നിക്ഷേപിക്കേണ്ടത് 55 രൂപ മുതല്‍

ചെറിയ കടയുടമകള്‍ക്കും, വ്യാപാരികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും 60 വയസിന് ശേഷം മാസം 3,000 രൂപ പെന്‍ഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ എന്‍പിഎസ് ട്രേഡേഴ്‌സ് സ്‌കീം യോഗ്യതകളും അപേക്ഷാ രീതിയും.

ഐഫോണില്‍ ആരോഗ്യ സംശയങ്ങള്‍ക്ക് ഇനി മെഡിക്കല്‍ ജേണലുകളുടെ പിന്‍ബലത്തോടെ മറുപടി; പുതിയ Health AI ആപ്പ് അവതരിപ്പിച്ച് ആപ്പിള്‍

ഉപയോക്താക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാനും, നിര്‍ദേശം നല്‍കാനും ആപ്പിള്‍ എത്തുന്നു. ആരോഗ്യ സംശയങ്ങള്‍ക്ക് ആധികാരികമായ മറുപടി നല്‍കുന്ന ആപ്പിള്‍ ഹെല്‍ത്ത് എഐ സ്റ്റഡി ആപ്പിന്റെ പ്രവര്‍ത്തനവും, സവിശേഷതകളും.